ശോഭിക വെഡിങ്സ് കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനം ചെയ്തു

  കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂർണ്ണ വെഡിങ് മാളായ ശോഭിക വെഡിങ്സ് കാഞ്ഞങ്ങാട് ബിഗ് മാളിൽ തുടങ്ങി.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,ആർ ജി ഗ്രൂപ്പ്‌ ഉടമ അംബിക രമേശ്‌,കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ. വി സുജാത എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ഫൌണ്ടർ ഡയരക്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ്,ജനറൽ മാനേജർ ദാവൂദ് കോളക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.  കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, നഗരസഭ അംഗങ്ങൾ ആയ കുസുമ ,കെ കെ ബാബു,എം ബൽരാജ്, കെ കെ ജാഫർ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആയ മുഹമ്മദ്‌ ശരീഫ്,മനാഫ്,ആസിഫ്,നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ,ബിഗ് മാൾ എം ഡി കുഞഹമ്മദ്‌ ഹാജി,കമാൽ വരദൂർ,ടി ടി ഇസ്മയിൽ,ഫാദർ തോംസൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *