ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

തിരുവനന്തപുരം: ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങളാണ് മുന്നോട്ട് വരേണ്ടതെന്ന് ശോഭനാ ജോര്‍ജ്. ഖാദിബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മുതിര്‍ന്ന ആളുകളാണ് പ്രധാനമായും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഖാദിയുമായി ബന്ധപ്പെട്ട് കൂടുതലും പ്രവര്‍ത്തിക്കുന്നത് സ്ത്രീകളും പാവപ്പെട്ടവരുമാണ്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ ഖാദിയെ കൂടുതലും ഏറ്റെടുക്കണമെന്നും അങ്ങനെ ഈ രംഗത്തെ പരിപോഷിപ്പിക്കണമെന്നും ശോഭനാ ജോര്‍ജ് ആവശ്യപ്പെട്ടു.ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ല ഖാദി ബോര്‍ഡ്. തന്നെ സംബന്ധിച്ചിടത്തോളം സാധാരണ ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ ഖാദിബോര്‍ഡ് സഹായിക്കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *