ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്;അമല പോള്‍


ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടുകള്‍ അടക്കം നടി അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണവും നടക്കാറുണ്ട്. പുത്തന്‍ ഫോട്ടോകള്‍ക്ക് വന്ന ആക്ഷേപ കമന്റുകള്‍ക്ക് അമല നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.


”മനസും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാല്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കും.”


”തന്റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാര്‍ഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന്” എന്നാണ് അമല പോള്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത പിട്ടകാതലു എന്ന തെലുങ്ക് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത അമലാ പോള്‍ ചിത്രം.



Sharing is Caring