ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ


ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ശിവകുമാർ പ്രസാദ് സ്വർണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടത്.


തുടർന്ന് നടത്തിയ പരിശോധനയിൽ ശിവകുമാർ പ്രസാദിനേയും സ്വർണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വർണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു.
ശിവകുമാർ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ) എൻട്രി വഴിയാണ് എയർപോർട്ടിൽ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജൻസി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വർണവും പിടികൂടി.


ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതിനിടെ കസ്റ്റംസ് പിടിച്ചെടുത്ത ശിവകുമാർ പ്രസാദിന്റെ എയറോഡ്രോം എൻട്രി പാസ് ചിത്രം രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ടിട്ടുണ്ട്.



Sharing is Caring