ശശി തരൂര്‍ എം.പി ഇന്ന് കോട്ടയത്ത്; എന്‍.എസ്.എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും


ശശി തരൂര്‍ എം.പി ഇന്ന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തും. മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം തരൂര്‍ ഉദ്ഘാടനം ചെയ്യും. മന്നം സമാധിയിലും അദേഹം പുഷ്പാര്‍ച്ചന നടത്തും. തരൂര്‍ ഒഴികെ മറ്റു ഒരു കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോഗത്തില്‍ ക്ഷണമില്ല.വി.ഡി സതീശനെയടക്കം രൂക്ഷമായി വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തരൂരിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുണ്ട്.


തരൂരിന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി എന്‍എസ്എസ് നേതൃത്വം നേരത്തെ നോട്ടിസ് ഇറക്കിയിരുന്നു.വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന് പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.




Sharing is Caring