തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി ശശി തരൂര്‍


തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി യു ഡി എപ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി ഒരു അറിവുമില്ലാതെ തീരദേശ സംരക്ഷത്തിനെ കുറിച്ച് പറയുന്നു. താന്‍ തീരദേശത്ത് ഒരുപാട് വികസനം കൊണ്ടുവന്നു.


മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു.നിര്‍മ്മാണങ്ങള്‍ പലതും നടക്കാത്തത് കേന്ദ്ര സംസ്ഥാന തര്‍ക്കം മൂലമാണ്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ജനങ്ങളെ പറ്റിക്കുന്നു.തീരദേശ വോട്ട് ചോരുമെന്ന് പേടിയില്ല. ചന്ദ്രയാന്‍ പദ്ധതിയുടെ ക്രഡിറ്റ് കൂടി താന്‍ ഏറ്റെടുക്കണമെന്ന് ബി ജെ പി പറയുന്നു. ഞാന്‍ എന്ത് ചെയ്തെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring