ഷാജി കൈലാസ് ചിത്രം “കാപ്പ’ റിലീസിന് ഒരുങ്ങുന്നു


ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളില്‍ വലിയ വിജയം നേടി. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രമായ കാപ്പ റിലീസിന് ഒരുങ്ങുകയാണ്.പര്‍ണ ബാലമുരളി നായിക ആയി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും അന്ന ബെന്നും ആണ് മാറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ട്രെയ്‌ലര്‍ യൂട്യൂബില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.


പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് . .’ശംഖുമുഖി’ എന്ന ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. കാപ്പ ഒരുക്കുന്നത് ഡാര്‍ക്ക് ഷേഡ് മാസ് ആക്ഷന്‍ സിനിമയായിട്ടാണ്. ഇന്ദുഗോപന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന കാപ്പയില്‍ മനോജ് പരമഹംസ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്ററുമാണ്.


ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. സംവിധായകന്‍ വേണു ആയിരുന്നു ആദ്യഘട്ടത്തില്‍ കാപ്പ സംവിധാനം ചെയ്യാന്‍ ഇരുന്നത്. എന്നാല്‍, വേണു ഇതില്‍ നിന്ന് പിന്നീട് പിന്‍മാറുകയും ഷാജി കൈലാസ് പകരം ചിത്രത്തിന്റെ സംവിധായകന്‍ ആകുകയും ചെയ്യുകയായിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടറിന്റെ പേര് കൊട്ട മധു എന്നാണ്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റര്‍ ആണ്. കൊട്ട മധു ഒരു ഗാങ് ലീഡറാണ് . ഗണപതിക്കുറിയൊക്കെ ഇട്ട് നടക്കുന്ന ഒരു ഗംഭീര ഗാങ്സ്റ്റര്‍ ആയാണ് പ്രിത്വി എത്തുന്നത്. രണ്ട് ഭാഗമായിട്ടാകും ചിത്രം എത്തുക.



Sharing is Caring