തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക.
ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തില്‍ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു.
ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു.
എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃഗൃഹത്തില്‍ കടുത്ത പീഡനമാണ് ഷഹാന നേരിട്ടിരുന്നത്. രണ്ട് വീട്ടുകാരും തമ്മിലുള്ള സാമ്ബത്തിക അന്തരം ചൂണ്ടിക്കാട്ടി ഭര്‍തൃമാതാവ് പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖത്തും കൈകളിലും പരിക്കേറ്റതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്













