ഗാസക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്‍ജയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പുതുവത്സര രാവില്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
പുതുവത്സരത്തലേന്ന് ഷാര്‍ജയിലും ദുബൈയിലും വൻ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.

ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്‍റെ നിര്‍ദേശം വന്നതോടെ എല്ലാവരും പരിപാടികള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ജനുവരി ഒന്നിന് ഷാര്‍ജ പൊതു അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും എന്നാല്‍ നിലവിലെ തീരുമാന പ്രകാരം അവധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.













