ഷാരൂഖ് ഖാന്‍ ഏറ്റവും സമ്ബന്നനായ ബോളിവുഡ് നടന്‍

ഏറ്റവും ജനപ്രീതി ഉള്ളതും വലുതുമായ സിനിമ വ്യവസായങ്ങളില്‍ ഒന്നാണ് ബോളിവുഡ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ് , രണ്‍വീര്‍ സിംഗ് തുടങ്ങിയ നിരവധി പ്രതിഭകളെ ബോളിവുഡ് ഇതിനൊടകം തന്നെ സമ്മാനിച്ചിട്ടുമുണ്ട്.ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അടുത്തിടെ വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്.

ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ നടനും ഷാരൂഖ് ഖാന്‍ തന്നെ. നടന്‍ എന്നതിലുപരി ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയും കൂടിയാണ് അദ്ദേഹം. ഡ്വെയ്ന്‍ ജോണ്‍സണ്‍, ടോം ക്രൂസ്, ജോര്‍ജ്ജ് ക്ലൂണി, റോബര്‍ട്ട് ഡി നിരോ തുടങ്ങിയ അന്തര്‍ദേശീയ താരങ്ങള്‍ക്കൊപ്പമാണ് ഷാരൂഖ് ഖാന്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഷാരൂഖിന്‍റെ ആസ്തി 770 മില്യണ്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടോം ക്രൂസിനെയും ജാക്കി ചാനെയും പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഷാരൂഖ് ഖാന്‍ നാലാമത് എത്തിയത്.

1000 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കന്‍ ഹാസ്യനടന്‍ ജെറി സീന്‍ഫെല്‍ഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാറൂഖ് ഖാന് മുന്നില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റു താരങ്ങള്‍.

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാ ബച്ചന് ലോകമെമ്ബാടും നിരവധി ആരാധകരുണ്ട്. 2023 ലെ കണക്കനുസരിച്ച്‌ അമിതാ ബച്ചന്റെ ആസ്തി 410 മില്യണ്‍ ഡോളറാണ്.നടന്‍ എന്നതിലുപരി എഴുത്തുകാരനായും നിര്‍മ്മാതാവായുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിലെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായി തന്നെ ആണ് അദ്ദേഹം ഇന്നും സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ബജ്‌രംഗി ഭായ്ജാന്‍, ഏക് താ ടൈഗര്‍, പ്രേം രത്തന്‍ ധന് പായോ, വീര്‍, മൈനേ പ്യാര്‍ കിയ, ഹം ആപ്‌കെ ഹേ കൗന്‍, മുജ്‌സെ ഷാദി കരോഗി തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ലി ഏറ്റവും മികച്ച ചിത്രങ്ങള്‍. ബീയിംഗ് ഹ്യൂമന്‍ എന്‍ജിഒയും അദ്ദേഹത്തിന്റെ ഒരു സംരംഭമാണ്. ഏകദേശം 380 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തിയെന്നാണ് വിവരം.

കഹോ നാ പ്യാര്‍ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നില ഉറപ്പിച്ച നടനാണ് ഹൃത്വിക് റോഷന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുമുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ബാംഗ് ബാംഗ്, കോയി മില്‍ ഗയ, കഭി ഖുഷി കഭി ഗാം, സൂപ്പര്‍ 30, സിന്ദഗി നാ മിലേഗി ദോബാര എന്നിവയായിരുന്നു ഹൃത്വിക് റോഷന്റെ മറ്റു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. ഏകദേശം 370 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തിയെന്ന് റിപ്പോര്‍ട്ട്.

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. 1987 ല്‍ പുറത്തിറങ്ങിയ ആജ് എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഹേരാ ഫേരി, ബെല്‍ ബോട്ടം, ഗോള്‍ഡ്, എയര്‍ലിഫ്റ്റ്, മിഷന്‍ മംഗള്‍ എന്നിവ അക്ഷയ് കുമാറിന്റെ ഹിറ്റു ചിത്രങ്ങളില്‍ ചിലതാണ്. ഏകദേശം 340 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *