വ്യാ​ജ വാർത്തകൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഷാ​ഫി പ​റ​മ്പി​ലി​ന് കെ.​കെ. ശൈ​ല​ജ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്

ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല ക​മ​ന്റു​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

ഷാ​ഫി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ച്ച​തെ​ന്നും വ്യാ​പ​ക​മാ​യ നി​ല​യി​ൽ വ്യ​ക്തി​ഹ​ത്യ​യും ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള പ​രാ​മ​ർ​ശ​വും മോ​ർ​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​വ ഒ​ത്താ​ശ​യും ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖേ​ന അ​യ​ച്ച നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ന​വ മാ​ധ്യ​മ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളും വ്യാ​ജ വി​ഡി​യോ​ക​ളും മ​റ്റും അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *