മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന് മുന്നിൽ തകര ഷെഡിനുമുകളിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിൽ തകര ഷെഡിനുമുകളിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഞായരാഴ്ച രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തിൽ
ചടങ്ങ് നടക്കുന്നതിടെയാണ് സംഭവം.കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസമയം 40 പേർ ഷെഡിൽ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

പരിക്കേറ്റ അഞ്ചുപേർ അകോള മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ട്ർ സ്ഥലം സന്ദർശിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *