കൊയിലാണ്ടി: വാർദ്ധ്യക്യസഹജമായ അവശത അനുഭവിക്കുന്നവരെയും, രോഗികളെയും പരിചരിക്കുന്നതിനായുള്ള വളണ്ടിയർമർക്കായി സാരഥി തുവ്വക്കോടി ന്റെ സഹായത്തോടെ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജ് അസി.പ്രൊഫസർ ഡോ. ഷാജി ശ്രീധർ ഉദ്ഘാടനം ചെയ്തു.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെംമ്പർ ഉണ്ണി തിയ്യക്കണ്ടി, ലാലു കവലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഇൻസ്ട്രക്ടർ ഗീത മരത്തക്കോട്, ക്ലാസെടുത്തു വി.എം.മോഹനൻ, കെ.കെ.മുരളി സംസാരിച്ചു.













