ആര്‍.എസ് ഗവായ്അന്തരിച്ചു


നാഗ്പൂര്‍: മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്(86)അന്തരിച്ചു.gavai നാഗ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം.അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.2008 ജൂലായ് മുതല്‍ 2011 ആഗസ്ത് വരെ കേരള ഗവര്‍ണറായി ഗവായ് സേവനം അനുഷ്ഠിച്ചു.മഹാരാഷ്ട്രയിലെ ദളിത് നേതാവായിരുന്ന ഗവായ് അമരാവതി മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു.മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ദാരിയപൂറിലെ ജന്മഗ്രാമത്തില്‍ ഞായറാഴ്ച മൃതദേഹം സംസ്കരിക്കും.