ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തം; സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗോപാലപട്ടണത്ത് എല്‍ജി പോളിമേഴ്സ് എന്ന രാസ വ്യവസായ ശാലയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് 11 പേരുടെ മരണത്തിന് ഇടയായ സംഭവത്തെ തുടര്‍ന്നാണ് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയത്.

ലോക്ക്ഡൗണിന് ശേഷം തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമ്ബോള്‍, പ്രത്യേകിച്ച്‌ രാസപദാര്‍ത്ഥങ്ങളും വാതകങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണമായും നടപ്പില്‍ വരുത്തണമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മുന്നറിയിപ്പ് നല്‍‌കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Spread the love

Leave a Reply

Your email address will not be published. Required fields are marked *