ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ലഷ്കര്‍ ഇ തൊയിബ ഭീകരനെ അറസ്റ്റ് ചെയ്തു. ഉഷ്കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ട് ആണ് പിടിയിലായത്.ബാരാമുള്ള ജില്ലയില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ബാരാമുള്ളയിലെ ഉഷ്‌കരയിലെ ചെക്ക്‌പോസ്റ്റില്‍ കൂടി ഭീകരര്‍ പോകുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന ശക്തമാക്കിയത്.
സ്ഥലത്തുണ്ടായിരുന്ന സൈന്യത്തെയും പോലീസിനെയും കണ്ട മുദാസിര്‍ ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.

ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.













