കൊച്ചിയില്‍ രണ്ടാമത്തെ ഓഫീസ്; ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്തി ഐഡിപി എഡ്യുക്കേഷന്‍


കൊച്ചി: രാജ്യാന്തര വിദ്യാഭ്യാസ സേവനങ്ങളിലെ മുന്‍നിരക്കാരായ ഐഡിപി എഡ്യൂക്കേഷന്‍ ദക്ഷിണേന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിലെ രണ്ടാമത്തെ ഓഫീസും പ്രവർത്തനം ആരംഭിച്ചു. 63 നഗരങ്ങളിലായി 76 ഓഫീസുകളുള്ള ഐഡിപി ഇതിലൂടെ ഇന്ത്യയില്‍ സമഗ്രമായ പഠന-വിദേശ സേവനങ്ങള്‍ നല്‍കുന്നതിനും അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത എടുത്തുകാണിക്കുന്നു.


പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിലൂടെ, അന്താരാഷ്ട്ര വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിദേശ പഠന സേവനങ്ങളും നല്‍കുന്നതില്‍ ഐഡിപി ഇന്ത്യ ഈ രംഗത്ത് മുൻനിരക്കാരായി സ്വയം അടയാളപ്പെടുത്തി. കോഴ്സ് തിരഞ്ഞെടുക്കുന്നതുമുതൽ വിദ്യാർത്ഥികൾക്കായി അപേക്ഷ സമർപ്പിക്കൽ, ഓഫർ കൈക്കൊള്ളൽ, വിസ പ്രൊസസിംഗ്, താമസ സൗകര്യമൊരുക്കൽ, വിദ്യാഭ്യാസ വായ്പ പിന്തുണ, പണ കൈമാറ്റമടക്കം നിരവധിയായ സേവനങ്ങളാണ് ഐഡിപി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടാന്‍ ലക്ഷ്യമിടുന്ന കൊച്ചിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനങ്ങള്‍ സഹായകമാകും.




Sharing is Caring