സീ ടെക്നോളജി ആന്‍റ് ഇന്നൊവേഷന്‍ സെന്‍റര്‍ കോഡത്തോണ്‍ ഇവന്‍റ് സംഘടിപ്പിച്ചു

കൊച്ചി: സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് സംഘടിപ്പിച്ച 60 മണിക്കൂര്‍ നീണ്ട കോഡത്തോണിന് മികച്ച പ്രതികരണം ലഭിച്ചു. മെഡ് മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിച്ച കോഡത്തോണ്‍ പരിപാടിയായ ജസ്റ്റ്കോഡില്‍ 30-ല്‍ ഏറെ വിഭാഗങ്ങളിലായി നാന്നൂറില്‍ ഏറെ പേരാണ് പങ്കെടുത്തത്.

സീയുടെ ടെക്നോളജി ആന്‍റ് ഇന്നൊവേഷന്‍ സെന്‍റര്‍ സംഘടിപ്പിച്ച ഈ പരിപാടി പ്രോഗ്രാമിങ് കഴിവുകള്‍, പുതിയ ആശയങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, പുതിയ വെല്ലുവിളികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയ്ക്കുള്ള മികച്ച അവസരമായി മാറി. സമാന മനസ്കരായ വ്യക്തികളുമായി ചേര്‍ന്ന് കോഡിങ് രംഗത്തെ തങ്ങളുടെ കഴിവുകള്‍ തുറന്നു കാട്ടാനുള്ള അവസരമാണ് കോഡത്തോണ്‍ ഒരുക്കിയത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ നേതൃസ്ഥാനത്തു നില്‍ക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പരിപാടിയിലൂടെ കാണാനായതെന്ന് സീ5 ചീഫ് ടെക്നോളജി ഓഫിസര്‍ എ കെ കിഷോര്‍ പറഞ്ഞു. ആഗോള തലത്തില്‍ 1.3 ബില്യണ്‍ പ്രേക്ഷകരുമായി മൂന്നു ദശാബ്ദങ്ങളിലേറെയായി മുന്നോട്ടു പോകുന്ന തങ്ങള്‍ നിര്‍മിതബുദ്ധി, മിഷ്യന്‍ ലാംഗ്വേജ് എന്നീ രംഗങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍റര്‍ടൈന്‍മെന്‍റ് വ്യവസായത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന നിരവധി നവീന നീക്കങ്ങളാണ് കോഡത്തോണില്‍ ഉയര്‍ന്നു വന്നത്. പരിപാടിയുടെ വിജയത്തിനായി ആമസോണ്‍, കോണ്‍വിവ എന്നിവരുമായും കമ്പനി സഹകരിച്ചിരുന്നു. ടെക്നോളജി ആന്‍റ് ഇന്നൊവേഷന്‍ സെന്‍ററിന്‍റെ അത്യാധുനീക സൗകര്യങ്ങളും കോഡത്തോണില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *