സിനിമയുടെ ഓഡിഷന്‍ എന്ന പേരില്‍ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നൂറിലേറെ പേര്‍


ചങ്ങനാശ്ശേരിയില്‍ സിനിമാ ഓഡിഷന്‍ എന്ന പേരില്‍ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ച്‌ ”അണ്ണാ ഭായി” എന്ന സിനിമയുടെ ഓഡിഷന് എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്.


ഓഡിഷന്‍ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിനു പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയിരുന്നു.


എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

എ ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച്‌ വരുത്തിയത് എന്ന് വന്നവര്‍ പറഞ്ഞു. ചിലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായും പരാതി ഉണ്ട്.



Sharing is Caring