എസ്ബിഐ-കരസേന ധാരണാപത്രം പുതുക്കി

കൊച്ചി:സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സവിശേഷമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഡിഫന്‍സ് സാലറി പാക്കേജ് പദ്ധതി പുതുക്കുന്നതിനായി ഇന്ത്യന്‍ കരസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പു വെച്ചു.

ഇതിന്റെ ഭാഗമായി ബാങ്ക് ലഭ്യമാക്കുന്ന കോംപ്ലിമെന്ററി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്, വ്യോമ അപകട ഇന്‍ഷൂറന്‍സ് എന്നിവയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഡിഫന്‍സ് വെറ്ററന്‍മാര്‍ക്കും എസ്ബിഐ വ്യക്തിഗത അപകട മരണ ഇന്‍ഷൂറന്‍സും ഡിഫന്‍സ് സാലറി പാക്കേജ് പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.

ലഫ്റ്റനന്റ് ജനറല്‍ ഹര്‍ഷ ഗുപ്ത, എസ്ബിഐയുടെ ആര്‍ആന്റ് ഡിബി എംഡി സിഎസ് ഷെട്ടി, ലഫ്റ്റനന്റ് ജനറല്‍ ആര്‍ പി കലിത്ത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പു വെച്ചത്. ഭവന വായ്പ, കാര്‍ വായ്പ, ക്രെഡിറ്റ് പേഴ്‌സണല്‍ വായ്പ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ പലിശ നിരക്ക് സൗജന്യ നിരക്കിലെ പ്രോസസിങ് ഫീസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യന്‍ കരസേനയുമായി സഹകരിക്കാനാവുന്നത് തങ്ങള്‍ക്ക് അഭിനാര്‍ഹമായ ഒന്നാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *