കൊച്ചി, ജൂണ്‍ 15, 2023: സ്ഥിര നിക്ഷേപങ്ങളിലെന്ന പോലെ പ്രതിവര്‍ഷം 7%* ത്തോളം പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആക്റ്റീവ്മണി എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. (‘കെഎംബിഎല്‍”/’കൊടക്”). തങ്ങളുടെ ഫണ്ടുകള്‍ ഏത് സമയത്തും കൈകാര്യം ചെയ്യുവാനുള്ള അവസരവും ഈ പുതിയ പദ്ധതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. അക്കൗണ്ടിലുള്ള അധിക ഫണ്ടുകള്‍ നിശ്ചിതമായ ഒരു തലത്തിനപ്പുറത്തേക്ക് എത്തുമ്പോള്‍ അത് സ്വമേധയാ സ്ഥിര നിക്ഷേപത്തിലേക്ക് കൈമാറ്റം ചെയ്യുന്ന ആക്റ്റീവ്മണി ഇതിലൂടെ തങ്ങളുടെ സമ്പാദ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന പലിശ നേടുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇന്ത്യയിലെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലുമായി 2023** മാര്‍ച്ചിൽ അവസാനിക്കുന്ന കാലയളവിൽ സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ മൊത്തത്തില്‍ 62.9 ലക്ഷം കോടി രൂപ ഉണ്ടെന്നാണ് ആര്‍ബിഐയുടെ ഒരു കണക്ക് പറയുന്നത്. 3.5% പ്രതിവര്‍ഷം ശരാശരി പലിശയാണ് ഇതിന് ലഭിക്കുന്നത്. അതേസമയം സ്ഥിര നിക്ഷേപം, ലിക്വിഡ് ഫണ്ടുകള്‍ തുടങ്ങിയവക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് കൂടുതല്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നു. 180 ദിവസങ്ങളിലേക്ക് പ്രതിവര്‍ഷം 7%* എന്ന പലിശ നിരക്കാണ് സേവിങ്ങ്‌സ് അക്കൗണ്ടിലെ പണത്തിന് ആക്റ്റീവ്മണിയിലൂടെ കൊടക് നല്‍കാന്‍ പോകുന്നത്. അതോടൊപ്പം തന്നെ കാലാവധി തീരുന്നതിനു മുന്‍പുള്ള പിന്‍വലിക്കലിന് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാധകമായ ചാര്‍ജ്ജുകളൊന്നും ഇതിന് ഈടാക്കുന്നുമില്ല. അതുകൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം രണ്ടിന്റേയും ഗുണങ്ങള്‍ ഒരുപോലെ ലഭിക്കുന്നു.
കൊടക് മഹീന്ദ്ര ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിങ്ങ് ഗ്രൂപ്പ് പ്രസിഡന്റും ഹെഡ്ഢുമായ വിരാട് ദിവാന്‍ജി പറഞ്ഞു, “ഉപഭോക്താക്കളെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഞങ്ങളുടെ ബിസിനസ് തന്ത്രത്തിന്റെ മുഖ്യ ഭാഗം. ആക്റ്റീവ്മണിയിലൂടെ ഇന്ത്യക്കാരുടെ സമ്പാദ്യ സംസ്‌കാരത്തിന്റെ മാതൃക തന്നെ മാറ്റുവാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏത് സമയത്തും ഫണ്ടുകള്‍ കൈകാര്യം ചെയ്യുവാനുള്ള അവസരം നിലനിര്‍ത്തിക്കൊണ്ടും കാലാവധി തീരുന്നതിനു മുന്‍പുള്ള പിന്‍വലിക്കലിന് പിഴ ഈടാക്കാതേയും സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഞങ്ങള്‍ ഈ മാറ്റത്തിന് ശ്രമിക്കുന്നത്.”

കൊടക് മഹീന്ദ്ര ബാങ്കിന്റെ റീട്ടെയ്ല്‍ ലയബിലിറ്റീസ് പ്രോഡക്റ്റ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസറുമായ രോഹിത് ഭാസിന്‍ പറഞ്ഞു, “ആവശ്യമുള്ളപ്പോഴെല്ലാം ഫണ്ടുകള്‍ കൈകാര്യം ചെയ്യുവാനുള്ള അവസരം നിലനിര്‍ത്തിക്കൊണ്ടു തന്നെ തങ്ങളുടെ സമ്പാദ്യങ്ങളിന്മേല്‍ ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്ന യുവാക്കളും അഭിലാഷങ്ങളുള്ളവരുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നു കൊടക്കിന്റെ ആക്റ്റീവ്മണി. ബാങ്കിങ്ങ് കൂടുതല്‍ ലാഭകരമാക്കി മാറ്റുകയാണ് ആക്റ്റീവ്മണി. അതോടൊപ്പം തന്നെ തങ്ങളുടെ സമ്പാദ്യങ്ങള്‍ കൂടുതല്‍ പ്രയോഗക്ഷമവും ഫലപ്രദവുമായ രീതിയില്‍ ഉപയോഗിക്കുവാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു ഇത്.”
ആക്റ്റീവ്മണി എന്ന സവിശേഷത സേവിങ്ങ്‌സ് അക്കൗണ്ടില്‍ ഒരു ഉപഭോക്താവ് സ്വീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തലത്തിനു മുകളിലുള്ള (വിവിധ അക്കൗണ്ടുകള്‍ക്കനുസരിച്ച് നിര്‍വചിക്കപ്പെട്ടത്) സേവിങ്ങ്‌സ് അക്കൗണ്ടിലെ പണം 10,000 രൂപയുടെ ഇരട്ടിപ്പുകളായി 180 ദിവസത്തേക്ക് ഒരു സ്ഥിര നിക്ഷേപത്തിലേക്ക് പ്രതിവര്‍ഷം 7%* എന്ന പലിശ നിരക്കില്‍ മാറ്റുന്നു. ഫണ്ടുകള്‍ ഒരു ഉപഭോക്താവിന് ഉപയോഗിക്കണമെന്ന് തോന്നിയാല്‍ സേവിങ്ങ്‌സിലേയും സ്ഥിര നിക്ഷേപത്തിലേയും ബാലന്‍സ് തുക മൊത്തം ഉപഭോക്താവിന് ഉടനടി ലഭ്യമാകും. അതിനാല്‍ ആക്റ്റീവ്മണിയിലൂടെ സ്ഥിര നിക്ഷേപത്തില്‍ സൂക്ഷിക്കുന്ന തന്റെ സമ്പാദ്യത്തിന് ഒരു ഉപഭോക്താവിന് അതില്‍ കാത്തു സൂക്ഷിക്കുന്ന സമയം വരെ 7%* വരെയുള്ള ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നു. സേവിങ്ങ്‌സ് അക്കൗണ്ടിലെ ബാലന്‍സിന് 3.5% പലിശയും ലഭിക്കുന്നു. 811, കറണ്ട് അക്കൗണ്ട് ഉടമകള്‍ക്കും ആക്റ്റീവ്മണി ലഭ്യമാണ്.
സേവിങ്ങ്‌സ്/സാലറി/811 അക്കൗണ്ടുകള്‍ക്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ലഭിക്കണമെങ്കില്‍ 25,000 രൂപക്ക് മുകളില്‍ പണം സേവിങ്ങ്‌സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ടതാണ്. അതേ സമയം കറണ്ട് അക്കൗണ്ടുകളില്‍ 50,000 രൂപയ്ക്ക് മുകളില്‍ അധിക തുകയും ഉണ്ടായിരിക്കണം.
www.kotak.com വഴി ഓണ്‍ലൈനില്‍ അക്കൗണ്ട് തുറക്കുമ്പോഴും അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിച്ച് അക്കൗണ്ട് തുറക്കുമ്പോഴും പുതിയ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാവുന്നതാണ്. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് താമസിയാതെ തന്നെ മൊബൈല്‍ ബാങ്കിങ്ങിലൂടെ ഈ സൗകര്യം നേടാം. അല്ലെങ്കില്‍ തൊട്ടടുത്തുള്ള ശാഖ സന്ദര്‍ശിക്കാം.
* 7 ദിവസങ്ങള്‍ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക്
** ആര്‍ ബി ഐ ഡാറ്റാ: (https://dbie.rbi.org.in/DBIE/dbie.rbi?site=publications#!3)
വ്യവസ്ഥകളും നിബന്ധനകളും ബാധകം. വിശദമായ വ്യവസ്ഥകളും നിബന്ധനകളും അറിയുന്നതിന് ദയവുചെയ്ത് സന്ദര്‍ശിക്കുക www.kotak.com













