ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്‍റര്‍ ബോര്‍ഡിന്‍റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍

കൊച്ചി: ഏഷ്യാ സൊസൈറ്റി ഇന്ത്യ സെന്‍റര്‍ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷയായി സംഗീത ജിന്‍ഡാലിനെ തിരഞ്ഞെടുത്തു. ഈ നിയമനം 2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

സംഗിത ജിന്‍ഡാലിനെ ഏഷ്യാ സൊസൈറ്റി ഇന്ത്യ സെന്‍റര്‍ ബോര്‍ഡിന്‍റെ അധ്യക്ഷയായി സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദക്ഷിണേഷ്യയിലെ തങ്ങളുടെ ദൗത്യത്തിന് അവര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സമകാലിക കലയെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റം കൊണ്ടുവന്നു. ദക്ഷിണേഷ്യയില്‍ ഏഷ്യാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൊസൈറ്റി ഇന്ത്യ സെന്‍റര്‍ സിഇഒ ഇനാക്ഷി സോബ്തി പറഞ്ഞു.

ആര്‍ട്ട് ഇന്ത്യ പ്രസിഡന്‍റും ജെഎസ്ഡബ്ല്യു ഗൂപ്പ് കമ്പനികളുടെ സാമൂഹിക വികസന പദ്ധതികളുടെ ഉത്തരവാദിത്തം എറ്റെടുക്കുന്ന ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണുമാണ് സംഗീത ജിന്‍ഡാല്‍. 20 വര്‍ഷമായി അവര്‍ ജെഎസ്ഡബ്ല്യുവിന് നേതൃത്വം നല്‍കുന്നു. ഫൗണ്ടേഷന്‍, വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി സൃഷ്ടിക്കല്‍, പ്രാദേശിക കായിക വികസനം, കലകളുടെ സംരക്ഷണം, സാംസ്കാരിക പൈതൃകം എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. 1992ല്‍ ജിന്‍ഡാല്‍ കലാകേന്ദ്രത്തിനും, 1994-ല്‍ ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് മാസികയായ ആര്‍ട്ട് ഇന്ത്യയ്ക്കും തുടക്കം കുറിച്ചു. കലാ ഘോഡ കലാമേളയുടെ ആശയം രൂപപ്പെടുത്തിയ ടീമില്‍ അവര്‍ ഉണ്ടായിരുന്നു. അതിന് 2004-ല്‍ ഐസന്‍ഹോവര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. ഹംപിയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഹംപി ഫൗണ്ടേഷന്‍ അവര്‍ സ്ഥാപിച്ചു. ഏഷ്യാ സൊസൈറ്റിയുടെ ഗ്ലോബല്‍ ട്രസ്റ്റിയും, നാഷണല്‍ കള്‍ച്ചര്‍ ഫണ്ട് ബോര്‍ഡിന്‍റെ അംഗവും, ലോക സ്മാരക ഫണ്ടിന്‍റെ ട്രസ്റ്റിയും, ടിഇഡിഎക്സ്ഗേറ്റ്വേയുടെ അഡ്വൈസറും, ഐഎംസി ലേഡീസ് വിങ് ആര്‍ട്ട്, കള്‍ച്ചര്‍, ഫിലിം കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്നു.

1956ല്‍ ജോണ്‍ ഡി റോക്ക്ഫെല്ലര്‍ മൂന്നാമന്‍ സ്ഥാപിച്ച ഏഷ്യാ സൊസൈറ്റി പക്ഷപാതരഹിതമായ, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമാണ്. ഇതിന്‍റെ പ്രധാന കേന്ദ്രങ്ങളും പബ്ലിക് ബില്‍ഡിങും ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഓഫീസുകള്‍ ലോസ് ഏഞ്ചല്‍സ്, മനില, മെല്‍ബണ്‍, മുംബൈ, സാന്‍ ഫ്രാന്‍സിസ്കോ, സിയാറ്റില്‍, സോള്‍, സിഡ്നി, ടോക്കിയോ, വാഷിംഗ്ടണ്‍ ഡി.സി, സ്യൂറിക് എന്നിവിടങ്ങളിലാണ്. 2006ലാണ് ഇന്ത്യാ സെന്‍റര്‍ സ്ഥാപിച്ചത്. ഇത് ദക്ഷിണേഷ്യയിലെ ഒരേ ഒരു ഏഷ്യാ സൊസൈറ്റിയാണ്. ആധുനിക ഏഷ്യയെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ ഒരുമിച്ച് കൊണ്ടുവരികയും, ഏഷ്യ-പസഫിക്കിനെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ വളര്‍ത്തുകയും ചെയ്യുക എന്ന ദൗത്യവുമായി ഉപഭൂഖണ്ഡത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇത് ലക്ഷ്യമിടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *