ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമ൪ ഇലക്ട്രോണിക്സ് ബ്രാ൯ഡായ സാംസങ് തങ്ങളുടെ സ൪വീസ് സെന്ററുകൾ സമഗ്രമായി നവീകരിച്ച് സ്മാ൪ട്ട്ഫോൺ ഉപഭോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുന്നു. പ്രീമിയം കസ്റ്റമ൪ കെയറിന് മു൯ഗണന നൽകി വിൽപ്പനാനന്തര സേവന പിന്തുണ മികവുറ്റതാക്കുന്നതിനുള്ള സാംസങിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി സേവന-വിൽപ്പന യാത്ര സുഗമമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സാംസങിന്റെ യുവാക്കളായ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ആധുനിക ഡിജിറ്റലൈസ്ഡ് പ്രവ൪ത്തനങ്ങൾ സംയോജിപ്പിക്കുന്ന നവീകരിച്ച സ൪വീസ് സെന്ററുകൾ ഏകോപിത ഓമ്നി ചാനൽ അനുഭവം ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വൈവിധ്യമാ൪ന്ന ഉത്പന്നനിര അവതരിപ്പിക്കുക മാത്രമല്ല മറിച്ച് കൃത്യതയോടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ആധുനിക ഡയഗനോസ്റ്റിക് ടൂളുകളുടെ ഉപയോഗത്തിലൂടെ സാങ്കേതിക നവീകരണത്തിന് വഴി തെളിക്കുകയും ചെയ്യുന്നു.

നവീകരിച്ച കേന്ദ്രങ്ങൾ പരമ്പരാഗത ലേഔട്ടുകളിൽ നിന്ന് വേർപെട്ട്, ഇൻബിൽറ്റ് വയർലെസ് ചാർജിംഗ് സ്റ്റേഷനുകളുള്ള പ്ലഷ്, സോഫ-സ്റ്റൈൽ ഇരിപ്പിടങ്ങൾ അവതരിപ്പിച്ച് ലോഞ്ച് പോലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. പുനർരൂപകൽപ്പന ചെയ്ത ആക്സസറി വാളുകൾ സാംസങിന്റെ വിപുലമായ വെയറബിളുകൾ പ്രദർശിപ്പിക്കുന്നു. അതേസമയം അൾട്രാ-ലാർജ് ഡിജിറ്റൽ സ്ക്രീനുകൾ ഏറ്റവും പുതിയ ഉൽപ്പന്ന കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കുന്നു. ഇത് സന്ദർശകർക്ക് അതിശയകരമായ അനുഭവം നൽകുന്നു.
പതിറ്റാണ്ടുകളായി, ഞങ്ങളുടെ വിൽപ്പന പങ്കാളികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി നിലവിലുള്ള ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ ശക്തമായ സേവന കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിച്ചതായി സാംസങ് ഇന്ത്യയുടെ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ വിപി സുനിൽ കുടിൻഹ പറഞ്ഞു.
ഉപഭോക്തൃ ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിന്, ഉൽപ്പന്ന പിന്തുണാ വിദഗ്ധരുമായി ബന്ധപ്പെടാനും പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, എക്സ്ക്ലൂസീവ് ഓഫറുകൾ കിഴിവുകൾ എന്നിവകളെ പറ്റി അപ്ഡേറ്റഡ് ആയിരിക്കാനും പ്രത്യേക കിയോസ്കുകൾ സന്ദർശകരെ പ്രാപ്തരാക്കും. ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഉപഭോക്താക്കളെ അവരുടെ സന്ദർശനങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുകയും കുറഞ്ഞ കാത്തിരിപ്പ് സമയത്തോടെ തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുകയും ചെയ്യും.
ഫിസിക്കൽ സർവീസ് സെന്ററുകൾ, റസിഡന്റ് എഞ്ചിനീയർമാർ, കളക്ഷൻ പോയിന്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം 3,000-ലധികം സർവീസ് ടച്ച് പോയിന്റുകൾ സാംസങ് നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. സേവന കേന്ദ്രത്തിന്റെ പുനർരൂപകൽപ്പന ഘട്ടംഘട്ടമായി പ്രധാന നഗരങ്ങളിലുടനീളം നടപ്പാക്കുകയും രാജ്യവ്യാപകമായി മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സാംസങ് ഇതിലൂടെ ലക്ഷ്യമിടുന്നത്.













