സ്ത്രീകളുടെ സന്തോഷവും നേട്ടങ്ങളും ശാക്തീകരണവും ആഘോഷമാക്കുന്ന വനിതാ ദിനമായ മാർച്ച് എട്ടിന് ഉച്ചയ്ക്ക് 12. 30 മുതൽ വൈകുന്നേരം 4 .30 വരെ സവിശേഷമായ തീം ഡൈനിങ്ങോടുകൂടി ആഘോഷിക്കാം ഒ കഫേയിൽ. മികച്ചതും വൈവിധ്യമാർന്നതുമായ രുചി അനുഭവങ്ങൾ ആസ്വദിക്കാനായി പ്രത്യേക സജ്ജീകരണങ്ങളും കഫേയിൽ ഒരുക്കിയിട്ടുണ്ട്.
പ്രത്യേകം തയ്യാറാക്കിയ ബ്രഞ്ച് ബുഫെയിൽ വനിതാദനത്തിന്റെ കാതൽ പ്രതിഫലിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയ ആകർഷകമായ സാലഡ് മുതൽ രുചികരമായ മെയിൻ കോഴ്സുകളും അടങ്ങിയ മികച്ച വിഭവങ്ങളാണ് ഒ കഫേ ഒരുക്കിയിരിക്കുന്നത്.

ഈ അനുഭവം കൂടുതൽ മധുരമുള്ളതാക്കാൻ ആകർഷകമായ രുചി വൈവിധ്യങ്ങൾ ഡെസേർട്ട് സ്റ്റേഷനിലും ഉണ്ടാകും. കൂടാതെ ഡൈനിങ് ഒരു മികച്ച അനുഭവമാക്കാൻ ലൈവ് കൗണ്ടറുകളും ഒപ്പം ഒരു മികച്ച കലാകാരിയുടെ ലൈവ് സംഗീതവിരുന്ന് കണ്ടും കേട്ടും അതിഥികൾക്ക് സ്പാർക്കിലിംഗ് മോക്ടെയിൽ ആസ്വദിക്കാം.
സവിശേഷമായ ഓരോ നിമിഷവും അത്രമേൽ മനോഹരമാക്കാൻ ഒരു ഫോട്ടോ ബൂത്തും ഒ കഫേയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചിത്രങ്ങൾ അതിഥികൾക്ക് ഹോട്ടലിന്റെ ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് ഷെയർ ചെയ്യുകയും ചെയ്യാം. ഇതിൽ ഏറ്റവും മികച്ച ഫോട്ടോയ്ക്ക് കോംപ്ലിമെൻററി ബുഫേ ഡിന്നർ കൂപ്പണുകളും സമ്മാനമായി ലഭിക്കും. ഒരാൾക്ക് 1899 ++ രൂപയാണ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് +918065551111 എന്ന നമ്പറിൽ ബന്ധപ്പെടാം.













