ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഉപഭോക്തൃ ഇലക്‌ട്രോണിക് ബ്രാന്‍ഡായ സാംസങ്ങ് ഇന്ത്യ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ നിരയായ ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24 എന്നിവയുടെ എന്റര്‍പ്രൈസ് എഡിഷന്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.
ലൈവ് ട്രാന്‍സലേറ്റ്, ഇന്റര്‍പ്രെറ്റര്‍, നോട്ട് അസിസ്റ്റ് ആന്റ് സര്‍ക്കിള്‍ ടു സര്‍ച്ച് വിത്ത് ഗൂഗിള്‍, എന്നിങ്ങനെയുള്ള ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന നിരവധി ഗ്യാലക്‌സി എഐ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ ഫോണുകള്‍. ബിസിനസ് ആവശ്യങ്ങള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന നല്‍കിയ ഈ ഡിവൈസുകള്‍ പ്രതിരോധ-നിലവാരത്തിലുള്ള സുരക്ഷ, ദീര്‍ഘിപ്പിച്ച ഉല്‍പ്പന്ന ആയുസ്സ്, മെച്ചപ്പെടുത്തിയ ദീര്‍ഘകാല പിന്തുണ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നു. എന്റര്‍പ്രൈസ് എക്‌സ്‌ക്ലൂസീവ് സാംസങ്ങ് റഗ്ഡ് എക്‌സ്കവര്‍7 സ്മാര്‍ട്ട് ഫോണിന്റെ വിജയകരമായ പുറത്തിറക്കലിനു തൊട്ടു പിറകേയാണ് ഈ ഫ്‌ളാഗ്ഷിപ്പ് എന്റര്‍പ്രൈസ് എഡിഷന്‍ സ്മാര്‍ട്ട് ഫോണുകളും വന്നെത്തുന്നത്.

ഇന്നത്തെ കാലത്ത് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ വളരെ വലുതും വൈവിധ്യമാര്‍ന്നതുമായ ബിസിനസ്സുകളാണ് പലരും നടത്തി വരുന്നത്. അതിനാല്‍ എന്റര്‍പ്രൈസ് എഡിഷന്‍ ഫ്‌ളാഗ്ഷിപ്പ് ഡിവൈസുകള്‍ വന്‍ തോതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കിടയിലായി മൊബൈല്‍ സാങ്കേതിക വിദ്യ കോണ്‍ഫിഗര്‍ ചെയ്ത് അപ്‌ഡേറ്റ് ചെയ്ത് വിന്യസിക്കുവാന്‍ എളുപ്പമാക്കുന്നു. ഇത്തരം കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ എന്നും സുരക്ഷിതമായി ഏറ്റവും വിശ്വസനീയമായ സാങ്കേതിക വിദ്യയിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു ഈ സംവിധാനം. അതിലൂടെ തങ്ങളുടെ സംഘങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പോലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നും ഉറപ്പ് വരുത്താന്‍ അവർക്ക് കഴിയും.
“ഇന്ത്യയിലെ അതിവേഗം ഡിജിറ്റലൈസ് ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളില്‍ ഏറെ ആവശ്യക്കാര്‍ ഉയര്‍ന്നു വരുമ്പോള്‍ അതിന് തീര്‍ത്തും അനുയോജ്യമായി തീരുന്നു സങ്ങിന്റെ എന്റര്‍പ്രൈസ് എഡിഷന്‍ ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24 എന്നീ വിശ്വസനീയവും സുരക്ഷിതവും കൈകാര്യം ചെയ്യുവാന്‍ എളുപ്പവുമായ ഡിവൈസുകള്‍. ഡാറ്റാ സെക്യൂരിറ്റി, ദീര്‍ഘകാല ഡിവൈസ് പിന്തുണ, അതിവേഗ വിന്യാസം എന്നിവ ഉറപ്പ് വരുത്തുന്ന ഈ ഡിവൈസുകള്‍ ബിസിനസ് സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ബിസിനസ് നേതാക്കന്മാര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭ്യമാക്കുകയും തങ്ങളുടെ മൊബൈല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും ആത്മവിശ്വാസവും കൈവരുത്തുകയും ചെയ്യുന്നു. ബിസിനസ് മെച്ചപ്പെടുത്തുവാനുള്ള സാങ്കേതിക വിദ്യ തടസ്സരഹിതമായി സുരക്ഷിതത്വത്തോടെ സുസ്ഥിരമായി ലഭ്യമാക്കി കൊണ്ട് ഇന്ത്യയിലെ ബിസിനസ് മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” സാംസങ്ങ് ഇന്ത്യയുടെ എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റായ ആകാശ് സക്‌സേന പറഞ്ഞു.
എന്റര്‍പ്രൈസ് എഡിഷന്‍ ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് അതിശക്തമായ 12ജിബി റാമും 256ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയുമാണ് ഉള്ളതെങ്കില്‍ എന്റര്‍പ്രൈസ് എഡിഷന്‍ ഗ്യാലക്‌സി എസ്24 വാഗ്ദാനം ചെയ്യുന്നത് ഫലപ്രദമായ 8ജിബി റാമും 256ജിബി സ്‌റ്റോറേജുമാണ്. നിരന്തരം വിശ്വസനീയമായ പാച്ച് മാനേജ്‌മെന്റ്, സുസ്ഥിര ഡിവൈസ് ലഭ്യത, നിരന്തര ഒഎസ് വേര്‍ഷന്‍ അപ്‌ഡേറ്റുകള്‍ എന്നിവയിലൂടെ ഈ ഡിവൈസുകള്‍ തടസ്സരഹിതമായ പ്രകടനം ഉറപ്പ് വരുത്തുന്നു.
പരമാവധി സുരക്ഷയ്ക്കായി പ്രത്യേകം രൂപം നല്‍കിയത്
പുതിയ ഗ്യാലക്‌സി എന്റര്‍പ്രൈസ് എഡിഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ നോക്‌സ് സൂട്ടിന്റെ 12 മാസ സബ്‌സ്‌ക്രിപ്ഷനോടു കൂടിയാണ് വന്നെത്തുന്നത്. പ്രതിരോധ-നിലവാരത്തിലുള്ള സുരക്ഷ, എകോപിത ഇഎംഎം എന്‍റോള്‍മെന്റ്, സമഗ്ര ഡിവൈസ്/ഒഎസ് മാനേജ്‌മെന്റ് എന്നിവ ഇതിലൂടെ ലഭ്യമാകുന്നു. മാത്രമല്ല, ഡാറ്റാ ഡ്രിവണ്‍ ആയ ഡിവൈസ് യൂസേജ്/സെക്യൂരിറ്റി ഉള്‍ക്കാഴ്ച്ചകളും ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ക്ക് പ്രത്യേകം രൂപം നല്‍കിയിട്ടുള്ള മറ്റ് കഴിവുകളും ഉള്‍പ്പെടെ പലതും ഈ ഡിവൈസുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു സിംഗിള്‍ ബണ്ടിലില്‍ സമഗ്രമായ പരിഹാരങ്ങള്‍ ലഭ്യമാകുന്നതിലൂടെ ഐടി അഡിമിന്‍മാര്‍ക്ക് ഗ്യാലക്‌സി ഡിവൈസുകള്‍ സുരക്ഷിതമായി വിന്യസിച്ച്, പരിപാലിച്ച്, വിശകലനം ചെയ്ത്, പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അവസരം നല്‍കുന്നു. രണ്ടാം വര്‍ഷം തൊട്ടുള്ള നോക്‌സ് സൂട്ട് സബ്‌സ്‌ക്രിപ്ഷന്‍ 50% ഇളവ് നിരക്കില്‍ വാഗ്ദാനം ചെയ്യപ്പെടുന്നു.
വ്യാപകമായ ഒഎസ്, സെക്യൂരിറ്റി സപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കള്‍ക്ക് 7 വര്‍ഷത്തെ നിരന്തര ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സാംസങ്ങ് എന്റര്‍പ്രൈസ് എഡിഷന്‍ ബിസിനസ്സുകള്‍ക്ക് സുരക്ഷിതമായ പരിതസ്ഥിതി ഉറപ്പാക്കുന്നു. ഈ വാഗ്ദാനത്തിലൂടെ അവരുടെ മൊബൈല്‍ ഡിവൈസുകള്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ്, സാംസങ്ങ് സെക്യൂരിറ്റി പാച്ചുകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയും അതിലൂടെ മാല്‍വെയര്‍, ഫിഷിങ്ങ് സ്‌കീമുകള്‍, സോഫ്റ്റ്വെയര്‍ മാല്‍ഫംങ്ഷനുകള്‍ എന്നിങ്ങനെയുള്ള ഭീഷണികളില്‍ നിന്നും ഫലപ്രദമായി പ്രതിരോധിക്കുന്നു. സാംസങ്ങ് ഡിവൈസുകളുടെ കെട്ടുറപ്പ് നിലനിര്‍ത്തി കൊണ്ട് എന്റര്‍പ്രൈസ് എഡിഷന്‍ കമ്പനികള്‍ക്ക് ആത്മവിശ്വാസത്തോടെ, സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും മുക്തി നല്‍കി കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നു.
തടസ്സരഹിതമായ ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നു.
എന്റര്‍പ്രൈസ് എഡിഷന്‍ ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24 എന്നിവ ഇന്ത്യയിലുടനീളം 3 വര്‍ഷത്തെ സമഗ്ര വാറന്റിയാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിരന്തരമായ വിപണി ലഭ്യതയും തടസ്സമില്ലാതെ ഉന്നതശ്രേണിയിലുള്ള ഡിവൈസുകളുമായി ഏകോപനവും ഉറപ്പാക്കുന്നു. ഇതിലൂടെ ബിസിനസ്സുകള്‍ക്ക് അവരുടെ വളര്‍ച്ചയിലേക്കുള്ള വേഗത നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, ഏറെ ആവശ്യമായിട്ടുള്ള യൂസേജ് പാറ്റേണുകള്‍ കൈകാര്യം ചെയ്യുവാന്‍ തക്ക രീതിയില്‍ സ്‌റ്റേബിള്‍ ഡിവൈസസ് ഡിസൈനോടു കൂടിയ പിന്തുണയും ലഭ്യമാക്കുന്നു.
ഗ്യാലക്‌സി എഐയിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു
എന്റര്‍പ്രൈസ് എഡിഷന്‍ ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24 എന്നിവ ലൈവ് ട്രാന്‍സലേറ്റ്, യഥാസമയ ശബ്ദ ഇന്റര്‍പ്രെട്ടര്‍, ടെക്‌സ്റ്റ് ട്രാന്‍സലേഷന്‍ എന്നീ സവിശേഷതകളിലൂടെ വാര്‍ത്താവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചാറ്റ് അസിസ്റ്റ് സംഭാഷണ ടോണുകള്‍ മെച്ചപ്പെടുത്തുകയും നോട്ട് അസിസ്റ്റ് സാംസങ്ങ് നോട്ടില്‍ സംക്ഷിപ്ത രൂപങ്ങളും ടെംപ്ലേറ്റുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് എഐയും സ്പീച്ച് ടു ടെക്‌സ്റ്റ് ടെക്‌നോളജിയും ഉപയോഗിച്ചു കൊണ്ട് വോയ്‌സ് റെക്കോഡിങ്ങുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യുകയും ട്രാന്‍സലേറ്റ് ചെയ്യുകയും ചെയ്യുന്നു.
വിലകള്‍, എവിടെ വാങ്ങാം
കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിട്യൂഷണല്‍ ഉപഭോക്താക്കള്‍ക്ക് എന്റര്‍പ്രൈസ് എഡിഷന്‍ എസ്24, എസ്24 അള്‍ട്ര, റഗ്ഡ് ഗ്യാലക്‌സി എക്‌സ്കവര്‍7 സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് ഡോട്ട് കോമിലൂടേയും, www.samsung.com/in/corporateplus
എന്ന സാംസങ്ങ് കോര്‍പ്പറേറ്റ് + പോര്‍ട്ടലിലൂടേയും വാങ്ങാം.













