മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ ചന്തു


ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായി. നടന്‍ സലിംകുമാറിന്റെ കഥാപാത്രവും ശ്രദ്ധേയമായി. മൂസാക്ക എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ചത്.


എന്നാല്‍ മൂസാക്കയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് രൂപത്തിലും ഭാവത്തിലും സലിം കുമാര്‍ തന്നെ എന്നു തോന്നിക്കുന്ന ഒരു യുവ നടനാണ്. ഇത് മറ്റാരുമല്ല, സലിം കുമാറിന്റെ മകന്‍ ചന്തു തന്നെയാണ്. സലിം കുമാറുമായി രൂപത്തില്‍ നല്ല സാദൃശ്യം ചന്തുവിനുണ്ട്.




Sharing is Caring