സിനിമയില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ച സഹസംവിധായകന്‍ അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് തന്നോട് ചോദിച്ചെന്ന് നടി സജിത മഠത്തില്‍.സിനിമയില്‍ പല അഡ്ജസ്റ്റ്‌മെന്റുകളും നടക്കുന്നുണ്ടെന്ന് മുന്‍പ് പല നടിമാരുംം വെളിപ്പെടുത്തിയിരുന്നു.സജിതയുടെ കുറിപ്പിങ്ങനെ…..
തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്‌ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ വെക്കുന്നതിനുമുന്‍പ് ഒരു കിടും ചോദ്യം
അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലേ?
ചേട്ടന്റെ നമ്ബര്‍ താഴെ കൊടുക്കുന്നു
97..84…തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക
സഹസംവിധായകന്റെ പേരും ഫോണ്‍ നമ്ബറും സഹിതം വെളിപ്പെടുത്തിയ താരത്തിന്റെ ധൈര്യത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.














