സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായിക


എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായിക
അഞ്ചാം പാതിരാ, കുമ്ബളങ്ങി നൈറ്റ്സ്, മഹേഷിന്‍്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.


ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് അത്തരത്തില്‍ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്‍്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരന്‍ തന്നെയാണ് സിനിമയുടെ എഡിറ്റര്‍. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായര്‍, ഗായത്രി അശോക് മാമുക്കോയ നഞ്ചിയമ്മ തുടങ്ങി ഒത്തിരി താരങ്ങള്‍ ഈ ചിത്രത്തില്‍ അണിചേരുന്നു. സുഷിന്‍ ശ്യാം ആണ് ഈ ചിത്രത്തിന്‍്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.


മൂവി ബക്കറ്റ്, പെയില്‍ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എന്‍്റര്‍ടെയ്ന്‍മെന്‍്റ്സ്, എന്നീ ബാനറില്‍ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്. രാഹുല്‍ രാജീവ്, സുരാജ് മേനോന്‍ എന്നിവരാണ് ഈ സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍.



Sharing is Caring