ക്രിഷാന്ദിന്റെ “പുരുഷപ്രേതം’ സോണിലിവില്‍


ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കിയ പുരുഷ പ്രേതം റിലീസ് ചെയ്തു. പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണുള്ളത്.


സംവിധായകന്‍ ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. പൊലീസ് പ്രൊസീഡുറല്‍ കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് പുരുഷ പ്രേതം.


മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.



Sharing is Caring