സഹാനി അലിവ് പദ്ധതി ആരംഭിച്ചു

നന്തി ബസാറിൽ സ്ഥിതി ചെയുന്ന സഹാനി ഹോസ്പിറ്റലിൽ ബിപിഎൽ കാർഡുള്ളവർക്കും മുതിർന്നപൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയുന്ന സഹാനി അലിവ് പദ്ധതിക്ക് തുടക്കമായി.ഈ പദ്ധതി പ്രകാരം ആദ്യത്തെ ശസ്ത്രക്രിയ കടലൂർ സ്വദേശിയായ നാരായണന് ചെയ്തു .യൂറോളജി വിഭാഗം സീനിയർ ഡോക്ടർ നവീൻ കുമാർ റെഡ്‌ഡിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഏപ്രിൽ 21 നാണ് കഴിഞ്ഞത്. ഒരു വർഷത്തേക്ക് ഇരുപതു പേർക്ക് ഈ പദ്ധതി പ്രകാരം ശസ്ത്രക്രിയയും തുടർ ചികിത്സയും കുറഞ്ഞ നിരക്കിൽ ചെയ്തുകൊടുക്കപ്പെടുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കൃഷ്ണപ്രിയ അറിയിച്ചു. അലിവ് പദ്ധതിയിൽ അസ്ഥിരോഗം , ഗൈനെക്കോളജി , ജനറൽ സർജറി ,ഗ്യാസ്‌ട്രോ സർജറി ,യൂറോളജി മുതലായ എല്ലാ വിഭാഗങ്ങളിൽ പെടുന്ന ശസ്ത്രക്രിയകൾ ഉൾപെടുത്തിയട്ടുണ്ട്‌ . ഈ പദ്ധതിയുടെ ഇളവുകൾ ലഭിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സഹാനി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് : 9072130025 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *