റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണു


റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുടിനെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


70കാരനായ പുടിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡയസ്-കാനല്‍ വൈ ബെര്‍മുഡെസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വ്ളാഡിമിര്‍ പുടിന്റെ കയ്യുടെ നിറംമാറിയതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം ചര്‍ച്ചാവിഷയമായി തുടങ്ങിയത്. ആ സമയം പുടിന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെന്നും കസേരയില്‍ മുറുകെ പിടിച്ചിരുന്നെന്നുമായിരുന്നു ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പുടിന് രക്താര്‍ബുദം ബാധിച്ചെന്നും മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.




Sharing is Caring