ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം ‘ ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തും


ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം ‘ ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം അവസാനം 30ന് പ്രദര്‍ശനത്തിന് എത്തും നവംബര്‍ റിലീസ് ആയി എത്തുമെന്ന് അറിയിച്ച ചിത്രം ഫിഫ മത്സരങ്ങള്‍ കാരണം മാറ്റിവച്ചു.
നായകനായ ഇര്‍ഷാദിനും വിജീഷിനും(നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും ആണ് ചിത്രത്തില്‍ ഉള്ളത്.


പോസ്റ്റര്‍ ടാഗ് ലൈനില്‍ പറഞ്ഞ പോലെ ഒരു കമ്ബ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ തന്നെ ആയിരിക്കും.ഒമര്‍ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭത്തിലൂടെ മലയാളികള്‍ ഇന്നേ വരെ കാണാത്ത തരത്തില്‍ ഉള്ള ഒരു പക്കാ സ്റ്റോണര്‍ കോമഡി തന്നെ ആയിരിക്കും നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പാണ്. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തന്റെ സിനിമകളിലൂടെ എന്നും പറയാര്‍ ഉള്ള ഒമര്‍ ലുലുവില്‍ നിന്ന് മലയാള സിനിമ ഒട്ടും എക്സ്പ്ലോര്‍ ചെയ്യാത്ത ഈ ജോണറില്‍ ഒരു ട്രെന്‍ഡ് സെറ്റിങ് സിനിമ തന്നെ പ്രതീക്ഷിക്കാം.


ഇര്‍ഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങള്‍ ആണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കം ഉള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു.

നവാഗതനായ കളന്തൂര്‍ നിര്‍മിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാര്‍ത് ആണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്.



Sharing is Caring