കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ സ്വകാര്യ വൽക്കരണത്തിനെതിരെ RSP സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ആഫീസുകൾക്ക് മുന്നിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രതിക്ഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഉത്തര മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം RSP കോഴിക്കോട് ജില്ല സെക്രട്ടറി ഇ.കെ.എം റഫീഖ് ഉദ്ഘാടനം ചെയ്തു. ബാബു പാലാഴി, കെ. ഉണ്ണികൃഷ്ണൻ , വിൽസൺ ജോൺ പുതുപ്പാടി, ടി.കെ.അബ്ദുള്ള കോയ, റഷീദ് പുളിയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിൽ കൊയിലാണ്ടി, ബേപ്പൂര്, തിരുവമ്പാടി തുടങ്ങിയ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ എൻ. ഉണ്ണികൃഷ്ണൻ , വിൽസൺ ജോൺ , ടി.കെ.അബ്ദുള്ള കോയ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.












