2023ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റോഷൻ സൗദി ലീഗില്‍ കരിം ബെൻസേമയടക്കമുള്ള താരനിരയടങ്ങിയ ടീമിനെതിരെ അല്‍ നസ്റിനായി പെനാല്‍റ്റിയിലൂടെ ഇരട്ട ഗോളുകള്‍ നേടിയാണ് 38കാരൻ ഗോള്‍വേട്ടക്കാരില്‍ മുമ്ബിലെത്തിയത്.
53 ഗോളാണ് പോര്‍ച്ചുഗീസുകാരന്റെ സമ്ബാദ്യം. 52 ഗോള്‍ വീതം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെയുമാണ് മറികടന്നത്.
50 ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേക്കാരൻ എര്‍ലിങ് ഹാലണ്ടാണ് ഇവര്‍ക്ക് പിന്നില്‍. പട്ടികയിലെ മറ്റുള്ളവര്‍ക്ക് ഇനി മത്സരങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ഡിസംബര്‍ 30ന് അല്‍ തആവുനുമായി ഒരു മത്സരം കൂടിയുണ്ട്. ഇരട്ട ഗോളോടെ കരിയറിലെ ഗോള്‍നേട്ടം 872ലെത്തിക്കാനും ക്രിസ്റ്റ്യാനോക്കായി.14ാം മിനിറ്റില്‍ അബ്ദുറസാഖ് ഹംദുല്ലയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ 19ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഗോളടി തുടങ്ങിയത്. 38ാം മിനിറ്റില്‍ ടലിസ്കയിലൂടെ അല്‍ നസ്ര്‍ മുന്നിലെത്തി.

എന്നാല്‍, രണ്ടാം പകുതി തുടങ്ങിയയുടൻ ഹംദുല്ല അല്‍ ഇത്തിഹാദിനെ ഒപ്പമെത്തിച്ചു. 68ാം മിനിറ്റില്‍ ലഭിച്ച രണ്ടാം പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയുടെ ഊഴമായിരുന്നു. 72, 82 മിനിറ്റുകളില്‍ മാനെ നേടിയ ഗോളുകളില്‍ അല്‍ നസ്ര്‍ ജയമുറപ്പിക്കുകയും ചെയ്തു.













