കേരളത്തിന് പുറത്തും കളക്ഷനില്‍ കുതിച്ച്‌ മോഹൻലാല്‍ ചിത്രം നേര്


മലയാളികളെ ആവേശത്തിലാക്കി ബോക്സോഫീസില്‍ വൻ കുതിപ്പോടെ നേര്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്നാണ് ബോക്സോഫീസിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറത്ത് വൻ കളക്ഷനാണ് നേര് സ്വന്തമാക്കുന്നത്.


രാജ്യത്തിന് പുറത്തും നേരിന് ആരാധകര്‍ വര്‍ദ്ധിക്കുന്നു. ആഗോളതലത്തില്‍ ആകെ 20.9 കോടിയാണ് നേര് നേടിയത്. യുഎഇയില്‍ ഏഴ് കോടിയാണ് നേര് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് ഇതുവരെ 11.91 കോടി ചിത്രം നേടിയിട്ടുണ്ട്.


കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മോഹൻലാല്‍ എത്തുന്ന നേര്. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം വക്കീല്‍ കുപ്പായമണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുറ്റതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.



Sharing is Caring