
2024ല്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സജ്ജനായി ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസും.
റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുമെന്ന് സാന്റിസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുക ഇദ്ദേഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുൻ എംപിയായ സാന്റിസ് രണ്ടാംവട്ടമാണ് ഫ്ലോറിഡ ഗവര്‍ണറായത്. . മുൻ യു എൻ സ്ഥാനപതി നിക്കി ഹാലി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് നേരത്തേ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മത്സരിക്കുമെന്നാണ് വിവരം.

