ഇംഗ്ലണ്ടില്‍ 18 വയസ് വരെ കണക്ക് പഠനം ഉറപ്പാക്കാനുള്ള പദ്ധതിയുമായി ഋഷി സുനക്


ഇംഗ്ലണ്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും 18 വയസ് വരെ കണക്ക് പഠിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.


ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. രാജ്യത്തോടുള്ള ഈ വര്‍ഷത്തെ ആദ്യ അഭിസംബോധനയില്‍ ഋഷി ഇക്കാര്യം വ്യക്തമാക്കിയേക്കും. 16 മുതല്‍ 19 വയസ് വരെ പ്രായമുള്ളവരില്‍ പകുതി പേര്‍ മാത്രമാണ് കണക്ക് പഠിക്കുന്നതെന്ന് ഋഷി മുമ്ബ് സൂചിപ്പിച്ചിരുന്നു.




Sharing is Caring