ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കൊക്കയിലേക്കു കാര്‍ ചാടിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

സാന്‍ ഫ്രാന്‍സിസ്കോ: ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കൊക്കയിലേക്കു കാര്‍ ചാടിച്ച ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റിലായി.കലിഫോര്‍ണിയയിലെ പസഡേന സ്വദേശി ധര്‍മേഷ് പട്ടേലിനെതിരേ കൊലപാതകശ്രമം, കുട്ടികളെ ഉപദ്രവിക്കല്‍ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

300 അടിയോളം താഴ്ചയില്‍ പതിച്ച കാറിലുണ്ടായിരുന്ന എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് വലിയ അദ്ഭുദമായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കലിഫോര്‍ണിയയിലെ സാന്‍ മാറ്റെയോ കൗണ്ടിയില്‍ ഡെവിള്‍സ് സ്ലൈഡ് എന്ന സ്ഥലത്തുവച്ചാണ് ഇദ്ദേഹം തന്‍റെ ടെസ്‌ല കാര്‍ അപകടത്തില്‍പ്പെടുത്തിയത്.

കുട്ടികള്‍ നാലും ഒന്പതും പ്രായക്കാരാണ്. ഹൈവേ പോലീസ് ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷിച്ചത്. ധര്‍മേഷിനെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തയുടന്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇത്ര വലിയ അപകടത്തെ അതിജീവിക്കാനിടയായത് ടെസ്‌ല കാറിന്‍റെ ഗുണമേന്മ മൂലമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രശംസ ഉയര്‍ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *