സംസ്ഥാനത്ത് അരി വില കുതിക്കുന്നു, റേഷന്‍ കടകളിലും ക്ഷാമം

കൊല്ലം: അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

നിലവില്‍ അരി സ്റ്റോക്കുള്ള റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ബില്ലുകള്‍ നല്‍കേണ്ടതിനാല്‍ വിതരണം സാവധാനത്തിലാണെന്നും വ്യാപാരികള്‍ പ്രതികരിച്ചു. ഇരട്ടി സമയമാണ് ഇതിന് വേണ്ടി വരുന്നത്. ഇതിനിടയില്‍ ആധാര്‍ സെര്‍വര്‍ തകരാര്‍ മൂലം ബയോമെട്രിക് സംവിധാനം നിശ്ചലമാകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.

ആഴ്ചകളുടെ വ്യത്യാസത്തില്‍ 10 രൂപയോളമാണ് സംസ്ഥാനത്ത് അരിവില വര്‍ധിച്ചത്. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കേരളത്തില്‍ ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രം അരിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവില്‍ കുറവു വന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *