“വരൂ മധുരം നുകരാം.. ” ശ്രദ്ധേയമായ പദ്ധതിയുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി


കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവ വേദിയിൽ ശ്രദ്ധേയമായ പദ്ധതി ഒരുക്കി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി . ജില്ലാ ശുചിത്വ മിഷനുമായി ചേർന്ന് “വരൂ മാലിന്യം സംസ്കരണത്തിൽ പങ്കാളിയാകൂ മധുരം നുകരാം ” എന്ന ശീർഷകത്തിൽ കലോത്സവ വേദികളിലുള്ള ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംഘാടകർ പ്രത്യേകം തയ്യാറാക്കിയ ജൈവ അജൈവ മാലിന്യ ശേഖരണകൊട്ടയിൽ നിക്ഷേപിക്കുന്നവർക്ക് മിഠായി നിൽക്കുന്ന പദ്ധതിയാണ് ഇത്. മിഠായി പ്രതീകാത്മകമായി; വരും തലമുറയ്ക്ക് മധുരമാർന്ന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലേക്ക് സൂചന നൽകുന്നതായി കമ്മറ്റി കൺവീനർ അബ്ദു റാസിക് പുവ്വാട്ട് പറഞ്ഞു.


കലോത്സവ വേദികൾ മാലിന്യങ്ങളാൽ കുന്നു കൂടുന്ന സകാലിക സാഹചര്യത്തിൽ സമൂഹത്തിന് പുനർചിന്ത നൽകുന്നതാണ് ഈ പരിപാടി. പരിപാടി ഏറ്റെടുത്ത് വിദ്യാർത്ഥികളും , നാട്ടുകാരും മധുരം നുകർന്നു . നിമിഷ നേരം കൊണ്ട് തന്നെ സംഘാടകർ ഒരുക്കിയ കുട്ടയും നിറഞ്ഞു .


കലോത്സവ വേദികളിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള കുട്ട (വല്ലം) തയ്യാറാക്കിയത് കഴിഞ്ഞ ദിവസം ശ്രദ്ധേയമായ വല്ലം നിർമ്മാണ മത്സരത്തിലൂടെയായിരുന്നു. വേദികളിൽ നിന്നും ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നത് വേണ്ടി ഹരിത കർമ്മ സേനയുമായി ചേർന്നു കൊണ്ടാണ്. കലോത്സവ നഗരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( കെ എ ടി എഫ്) എന്ന സംഘടനയാണ് . ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും , എൻഎസ്എസ് വളണ്ടിയർമാരും ഈ പ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ ശ്രീ. ഗൗതം നിർവഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ കൺവീനർ അബ്ദുൽ റാസിക് പുവ്വാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം കാവുങ്ങൽ , സരത്, പി കെ അബ്ദുൽ ഹക്കീം, എം കെ റഫീഖ്, ഐ സൽമാൻ , കെ പി ജംഷീർ, സി കെ അൽത്താഫ്, ജിജേഷ്, നൂറുദ്ദീൻ, ഷമീന , അഷിദ തുടങ്ങിയവർ സംസാരിച്ചു.



Sharing is Caring