കലോത്സവത്തിനെത്തിയവർക്ക് സൗജന്യ യാത്രയൊരുക്കി കലോത്സവ വണ്ടികൾ


കോഴിക്കോട്: 63-ാം മത് റവന്യു ജില്ലാ കലോത്സവത്തിനെത്തിയവർക്ക് സൗജന്യ യാത്രയൊരുക്കി കലോത്സവ വണ്ടികൾ യാത്രയാരംഭിച്ചു. വിവിധ വേദികളിൽ നിന്നും ഗവ. മോഡൽ സ്കൂളിലെ ഭക്ഷണശാലയിലേക്കും തിരിച്ച് ഇവിടെ നിന്നും വിവിധ വേദികളിലേക്കുമുള്ള സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയത്.


ഇതിനൊപ്പം നഗരത്തിലെ സംയുക്ത ഓട്ടോ യൂണിയന്റെ നേതൃത്വത്തിലുള്ള മിതമായ നിരക്കിലുള്ള യാത്രാ സൗകര്യവുമാണ് ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.


വിവിധ വേദികൾക്കരിയിൽ പാർക്കിംഗ് സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലോത്സവ വണ്ടികളുടെ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
ട്രാൻസ്പോർട്ട് കമ്മിറ്റി ഓർഗനൈസിങ് ചെയർമാൻ ആർ കെ ഷാഫി അധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് ചാലിയം സ്വാഗതം പറഞ്ഞു.
കോഴിക്കോട് ആർ ഡി ഡി എം സന്തോഷ് കുമാർ മുഖ്യതിഥിയായിരുന്നു. ട്രാഫിക് എസ് ഐ മനോജ് ബാബു, ട്രാൻസ്പോർട്ട് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ജലീൽ പാണക്കാട്, ഷമീം അഹമ്മദ്, വി ഫൈസൽ, അബ്ദുൽ റസാഖ്, രായിൻകുട്ടി പെരിഞ്ചിക്കൽ, സെയ്ദ് അജ്മൽ, ആഷിഖ് കെ, അമീൻ, സംയുക്ത ഓട്ടോ യൂണിയൻ നേതാക്കൾ വിവിധ സബ് കമ്മിറ്റി കൺവീനർമാർ പങ്കെടുത്തു.



Sharing is Caring