ഡല്‍ഹിയില്‍ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്


ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


വായു നിലവാര സൂചിക മെച്ചപ്പെട്ടെങ്കിലും, ഇനിയും ജാഗ്രത തുടരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍, രാജ്യ തലസ്ഥാനത്ത് വായു നിലവാര സൂചിക 290ന് അടുത്തേക്ക് എത്തിയിട്ടുണ്ട്. മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് ആശ്വാസകരമാണ്.




Sharing is Caring