തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തക്കെതിരെ മുന്‍ മന്ത്രി കെ.ടി. ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയാറാക്കിയ റിപ്പോര്‍ട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചുവെന്നും കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ജലീല്‍ ആരോപിക്കുന്നു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.













