ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം, പ്രതിപക്ഷ എം.പിമാര്‍ പാര്‍ല​െമന്‍റി​ലെത്തിയ​ത്​ സൈക്കിള്‍ ചവിട്ടി


ന്യൂഡല്‍ഹി: രാജ്യത്ത്​ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ പ്രതിപക്ഷ എം.പിമാര്‍ പാര്‍ല​െമന്‍റി​ലെത്തിയ​ത്​ സൈക്കിള്‍ ചവിട്ടി. കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാരാണ്​ സൈക്കിളില്‍ പാര്‍ലമെന്‍റിലെത്തിയത്​.
ചൊവ്വാഴ്ച രാവിലെ രാഹുലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ്​ ഇത്തരമൊരു പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തത്​.


തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്​ ​േനതാക്കളുടെയും നേതൃത്വത്തില്‍ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയ​ണമെന്ന്​ ആവശ്യ​െപ്പട്ട്​ ട്രാക്​ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പ​ങ്കെടുത്ത കോണ്‍ഗ്രസ്​ നേതാക്കളായ രണ്‍ദീപ്​ സിങ്​ സുര്‍ജേവാല, ദീപീന്ദര്‍ സിങ്​ ഹൂഡ എന്നിവരെ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയിലെടുക്കുകയും ചെയ്​തിരുന്നു.

online news portal



Sharing is Caring