മൂന്നുദിവസം കൊണ്ട് മലയാളി കുടിച്ചത് 230. 47 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക കണക്ക് . കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിവസങ്ങളിൽ വിറ്റത് .ഇക്കുറി ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടിയുടെ വിൽപന ബെവ്കോ വഴി നടന്നു.കഴിഞ്ഞ വർഷം 69.55 കോടിയായിരുന്നു ക്രിസ്മസ് തലേന്നത്തെ വിൽപന. ഡിസംബർ 22, 23 തീയതികളിൽ 84 കോടി രൂപയുടെ കച്ചവടമാണ് നടന്നത്.
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടിയായിരുന്നു.ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടിയിലാണ്; 63.85 ലക്ഷം രൂപ. ചങ്ങനാശ്ശേരിയാണ് രണ്ടാം സ്ഥാനത്ത്; 62.87 ലക്ഷം രൂപ. 62.31 ലക്ഷവുമായി ഇരിങ്ങാലക്കുട മൂന്നാമതെത്തി. സാധാരണ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ വിൽപന ശാല നാലാം സ്ഥാനത്താണ്; 60.08 ലക്ഷം. അഞ്ചാം സ്ഥാനം നോർത്ത് പറവൂരിനും. 51.99 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.














