രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതക കേസിൽ ഇന്ന് വിധി


ബിജെപി നേതാവ് അഡ്വ രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പ്രതികൾക്കുള്ള ശിക്ഷ രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി വിധിക്കും. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.


2021 ഡിസംബർ 19നാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചിരിക്കുന്നത്.കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.




Sharing is Caring