ജോര്‍ദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍. യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇറാന്‍ പ്രതികരിച്ചു. യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനവും തമ്മില്‍ സംഘര്‍ഷമുണ്ടെന്നും ഇതാണ് വ്യോമാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാന്‍ വിശദീകരണം.
ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇറാന്‍ അനുകൂല സായുധ സംഘടന കൂട്ടായ്മ ഇസ്ലാമിരക് റസിസ്റ്റന്‍സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.