അസഹിഷ്ണുതാ ചര്‍ച്ച അപകീര്‍ത്തികരം: രാംഗോപാല്‍ യാദവ്


അസഹിഷ്ണതയെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്തെ അപകീര്‍ത്തി പ്പെടുത്തുന്നതാണെന്ന് സമാജ്‌വാദി പാര്‍ട്ടി. ഭാരതം ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.ഈ ചര്‍ച്ച എത്രമാത്രം തുടരുന്നോ, അത്രത്തോളം നമ്മുടെ രാജ്യം അപമാനിക്കപ്പെടുകയാണ്. ഭാരതമാണ് ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം. അവിടവിടെയുണ്ടാകുന്ന ചില സംഭവങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണിപ്പോള്‍ ചെയ്യുന്നത്, അത് ശരിയല്ല, രാംഗോപാല്‍ യാദവ് വിശദീകരിച്ചു.




Sharing is Caring