പാനായിക്കുളം: ആദ്യ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം


കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതൃത്വത്തില്‍ നടന്ന പാനായിക്കുളം തീവ്രവാദ ക്യാമ്പ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന്, നാല് , അഞ്ച് പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവും ശിക്ഷ.കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി (33), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക് (36) എന്നിവര്‍ക്കാണ് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇവര്‍ 60000 രൂപ പിഴയും അടക്കണം.




Sharing is Caring