ശബരിമലയിൽ സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല


ശബരിമല തീർഥാടനത്തിനായി സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുത്തുന്നത് പ്രായോ​ഗികമല്ലെന്നും ചെന്നിത്തല പറഞ്ഞു.


ശബരിമലപാതയിൽ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്.


ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ശബരിമല ദർശനത്തിനായി ഇന്ന് ഓൺലൈൻ വഴി 90620 തീർഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്.



Sharing is Caring